Latest News

Latest News സി എം സി ലുധിയാനയിൽ MBBS/BDS കോഴ്സുകൾക്ക് ന് മലങ്കര ഓർത്തഡോക്സ് സഭാ അംഗങ്ങളായ അർഹരായ വിദ്യാർത്ഥികൾക്ക് സഭാ സ്പോൺസർഷിപ്പിന് വേണ്ടി അപേക്ഷകൾ ക്ഷണിക്കുന്നു.

 
 
സി എം സി ലുധിയാനയിൽ MBBS/BDS കോഴ്സുകൾക്ക് മലങ്കര ഓർത്തഡോക്സ് സഭാ അംഗങ്ങളായ അർഹരായ വിദ്യാർത്ഥികൾക്ക് സഭാ സ്പോൺസർഷിപ്പിന് വേണ്ടി അപേക്ഷകൾ ക്ഷണിക്കുന്നു. 
 
അപേക്ഷകർ ഓർത്തഡോക്സ് സഭയുടെ അംഗങ്ങൾ ആയിരിക്കണം. Plus Two വിജയിച്ചിരിക്കണം. UG NEET 2024 (Being conducted by the National Board of Examinations on 05th May 2024 for the MBBS and BDS Courses) എഴുതുന്നവരായിരിക്കണം.
 
സ്പോൺസർഷിപ്പിന് വേണ്ടി അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി 15 ഏപ്രിൽ 2024.
 
അപേക്ഷകർ ആപ്ളിക്കേഷനോട് ഒപ്പം നിർബന്ധമായും നൽകേണ്ട രേഖകൾ:
 
1. Website-ൽ നിന്നും ഡൗൺലോഡ് ചെയ്തെടുക്കുന്ന Proforma for Service Commitment (www.mgocsm.in) 
 
2. Baptism Certificate
 
3. Church Membership Certificate
 
4. Domicile Certificate (സ്ഥിര താമസക്കാരനാണെന്നുള്ള രേഖ)
 
അപേക്ഷ ഫോം www.mgocsm.in, website-ൽ നിന്നും ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷ ഫോമും നിർബന്ധിത രേഖകളും ഏപ്രിൽ 15-ന് മുൻപായി ‘The General Secretary, MGOCSM Student Centre, College Road, KOTTAYAM – 686001'  എന്ന വിലാസത്തിൽ രജിസ്‌ട്രേഡ് പോസ്റ്റ് അയക്കേണ്ടതാണ്. കൂടാതെ  mocsponsorship@gmail.com എന്ന ഇമെയിലിലും അപേക്ഷയും പ്രസ്തുത രേഖകളും സ്കാൻ ചെയ്ത് അയയ്ക്കണം.
 
ബാബ ഫരീദ് യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസസ് കേന്ദ്രീകൃത കൗൺസിലിങ്ങിലൂടെയാണ് പ്രവേശനം നടത്തുന്നത്. ഉദ്യോഗാർത്ഥികൾ 2024 പ്രോസ്‌പെക്ടസിനും ഓൺലൈൻ അപേക്ഷകൾക്കുമായി സർവകലാശാല വെബ്‌സൈറ്റ് www.bfuhs.ac.in നിരീക്ഷിക്കേണ്ടതുണ്ട്.
 
CLICK HERE to Download Sponsorship Application Form & PROFORMA FOR SERVICE COMMITMENT 
 
 
ഫാ. ഡോ. വിവേക് വർഗീസ്
ജനറൽ സെക്രട്ടറി
09.03.2024