Latest News

Latest News സഭാകവി സി. പി. ചാണ്ടി സ്മാരക ആരാധന സംഗീത മത്സരം

 

മാർ ഗ്രിഗോറിയോസ് ഓർത്തഡോക്സ്‌ ക്രൈസ്തവ വിദ്യാർത്ഥിപ്രസ്ഥാനത്തിന്റെ (MGOCSM) ആഭിമുഖ്യത്തിലും, തുമ്പമൺ ഭദ്രാസന വിദ്യാർത്ഥിപ്രസ്ഥാനത്തിന്റെ നേതൃത്വത്തിലും സഭാകവി സി. പി. ചാണ്ടിസാറിന്റെ സംഭാവനകളും ജീവിതവും ദർശനവും സ്മരിക്കുവാനായി അഖില മലങ്കര ആരാധനാസംഗീത മത്സരം നടത്തപ്പെടുന്നു. പ്രിലിമിനറി, ഫൈനൽ, ഗ്രാൻഡ് ഫിനാലെ എന്നിങ്ങനെ മൂന്നു തലങ്ങളിലായിട്ടാണ് മത്സരങ്ങൾ നടത്തപ്പെടുന്നത്. പ്രിലിമിനറി, ഫൈനൽ മത്സരങ്ങൾ ഓൺലൈനായിട്ടും, അവയിൽ  തിരഞ്ഞെടുക്കപ്പെടുന്ന ടീമുകൾക്കായി ഗ്രാൻഡ് ഫിനാലെ റൗണ്ടും ആണ് സംഘടിപ്പിക്കുന്നത്. 
 
  • ഏപ്രിൽ 1 മുതൽ മെയ് 1 വരെ എൻട്രികൾ അയയ്ക്കാം.
  • ഒന്നാം സ്ഥാനം നേടുന്ന ടീമിന് 50,000 രൂപയും, രണ്ടാം സ്ഥാനം നേടുന്ന ടീമിന് 25,000 രൂപയും, തിരഞ്ഞെടുക്കപ്പെടുന്ന നാലു ടീമുകൾക്ക് 10,000 രൂപയും  ലഭിക്കും.
  • പ്രായഭേദമെന്യേ ആർക്കും ടീമുകളിൽ അംഗമായി മത്സരിക്കാം.

Registration Form Link : Click Here 

 
കൂടുതൽ വിവരങ്ങൾക്ക് : +91 85477 83374, +91 96051 25756, +91 94967 69507
 
ഫാ. ഡോ. വിവേക് വർഗീസ്
ജനറൽ സെക്രട്ടറി
01.04.2024