News & Events

News & Events

എം.ജി.ഓ.സി.എസ്.എം വിദ്യാർത്ഥി സംഗമം നടന്നു

എം.ജി.ഓ.സി.എസ്.എം വിദ്യാർത്ഥി സംഗമം നടന്നു

 

എം.ജി.ഓ.സി.എസ്.എം വിദ്യാർത്ഥി സംഗമം നടന്നു

 
പരുമല: പരിശുദ്ധ പരുമല തിരുമേനിയുടെ 115-ാം ഓര്‍മ്മപ്പെരുന്നാളിനോട് അനുബന്ധിച്ചു എം.ജി.ഓ.സി.എസ്.എം വിദ്യാർത്ഥി സംഗമം നടന്നു. മലങ്കര ഓർത്തഡോൿസ് സഭയുടെ പരമാദ്ധ്യക്ഷൻ   പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ പൗലോസ് ദ്വിതീയന്‍ കാതോലിക്ക ബാവാ ഉദ്‌ഘാടനം ചെയ്‌തു. സഭക്കും സമൂഹത്തിനും ഗുണകരമായ നിലയിൽ  നല്ല വ്യക്തിത്വങ്ങളെ വാർത്തെടുക്കുന്നതിൽ എം.ജി.ഓ.സി.എസ്.എം പ്രസ്ഥാനം വലിയ സംഭാവനകളാണ് നൽകിയതെന്ന് അദ്ദേഹം പറഞ്ഞു. പ്രസിഡന്റ്  ഡോ. സഖറിയാസ് മാർ അപ്രേം അദ്ധ്യക്ഷത വഹിച്ചു. ഡോ. ഗീവർഗ്ഗിസ് മാർ കൂറിലോസ് അനുസ്‌മരണ പ്രഭാഷണം നടത്തി. 
 
വീണാ ജോർജ് എം.എൽ.എ. മുഖ്യപ്രഭാഷണം നടത്തി. മറ്റുള്ളവരെ കരുതാനും സഹായിക്കാനുമുള്ള മനസ് വിദ്യാർത്ഥികൾക്ക് ഉണ്ടാവണമെന്ന് പറഞ്ഞു. പീരുമേട്ടിൽ വെച്ച് നടക്കുന്ന 109-ാം വാർഷിക സമ്മേളനത്തിന്റെ ലോഗോ പ്രകാശനവും കലാമേളയുടെ സമ്മാന വിതരണവും നടന്നു. മാത്യൂസ് മാർ തേവോദോസിയോസ്, യൂഹാനോൻ മാർ ക്രിസോസ്റ്റമോസ്, ഫാ. ഫിലൻ പി. മാത്യു, ഷേബാ ഗീവർഗ്ഗിസ്,  എന്നിവർ പ്രസംഗിച്ചു.