News & Events

News & Events

തിരുവനന്തപുരം ഭദ്രാസനവിദ്യാർഥി യുവജന സംഗമം

തിരുവനന്തപുരം ഭദ്രാസനവിദ്യാർഥി യുവജന സംഗമം

 തിരുവനന്തപുരം ഭദ്രാസനവിദ്യാർഥി യുവജന സംഗമം

 

വിദ്യാർഥികളും യുവജനങ്ങളും ആദ്ധ്യാത്മിക ജീവിതശൈലി പരിശീലിക്കണമെന്നും യുവാക്കൾ ദൈവത്തോടുള്ള ബന്ധം ജീവിതചര്യയാക്കണമെന്നും ഡോ. ഗബ്രിയേൽ മാർ ഗ്രിഗോറിയോസ് മെത്രാപ്പോലീത്താ സംഗമം ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രബോധിപ്പിച്ചു.
സത്യാനന്തരസത്യം എന്ന വിഷയത്തെ ആസ്പദമാക്കി കോട്ടയം വൈദീക സെമിനാരി പ്രിൻസിപ്പാൾ റവ.ഫാ.ഓ.തോമസ് മുഖ്യ പ്രഭാഷണവും പ്രൊഫ. കെ.എം.കുര്യാക്കോസ് അനുസ്മരണ പ്രഭാഷണവും നടത്തി.
ഭദ്രാസന ഉപാധ്യക്ഷൻ റവ.ഫാ. മാത്യു ജോൺ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ യുവജന പ്രസ്ഥാനത്തിന്റെ കേന്ദ്ര വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട റവ.ഫാ. വർഗീസ് റ്റി വർഗീസിനെ അനുമോദിച്ചു.
സംഗമത്തിൽ 300 പേർ സംബന്ധിച്ചു. വിദ്യാർഥി പ്രസ്ഥാനമുഖ്യകാര്യദർശി ശ്രീ.ബാബു വർഗീസ്, യുവജനപ്രസ്ഥാനമുഖ്യകാര്യദർശി ശ്രീ. പ്രവീൺ ജേക്കബ്, റവ. ഫാ. ഐസക് ബി പ്രകാശ്, റവ.ഫാ. ജോർജ് മാത്യു, മണ്ഡലം പ്രസിഡന്റുമാരായ റവ.ഫാ.ഫിലിപ്പ് ഐസക്, റവ.ഫാ.എൻ.ഏ.തോമസ്, റവ.ഫാ.ഗീവർഗീസ് ജേക്കബ് തരകൻ, റവ.ഫാ.യൂഹാനോൻ ജോൺ, റവ.ഫാ.ലൂക്കോസ് റ്റി.പണിക്കർ, റവ.ഫാ. ജോൺ മാത്യു തൂമ്പുങ്കൽ, 
റവ.ഫാ. സി. ഗീവർഗീസ്, റവ.ഫാ.കെ ബി അലക്സാണ്ടർ, റവ.ഫാ.ഏ.ലൂക്കോസ്, സഭാ മാനേജിംഗ് കമ്മിറ്റി അംഗം ശ്രീ. ബെനിൽ മാത്യു, ഇരു പ്രസ്ഥാനങ്ങളുടെയും ഭദ്രാസന, മണ്ഡല ഭാരവാഹികൾ നേതൃത്വം നൽകി.