News & Events

News & Events

മാർ തേയോഫിലോസ് അനുസ്മരണം നടത്തപ്പെട്ടു

മാർ തേയോഫിലോസ് അനുസ്മരണം നടത്തപ്പെട്ടു

മാർ തേയോഫിലോസ് അനുസ്മരണം നടത്തപ്പെട്ടു

 
എം.ജി.ഒ.സി.എസ്.എം പ്രസ്ഥാനത്തിന്റെ സെക്രട്ടറിയായും  ബിഷപ്പ് പ്രസിഡന്റ് എന്നീ നിലകളിൽ ദീർഘകാലം പ്രവർത്തിച്ച പാവങ്ങളുടെ അപ്പോസ്‌തോലൻ എന്നറിയപ്പെട്ട മലബാർ മെത്രാസനാധിപനായിരുന്ന അഭി.ഡോ.സഖറിയാ മാർ തേയോഫിലോസ് മെത്രാപ്പോലീത്തായുടെ 41-ാം ചരമദിനവും അനുസ്മരണ സമ്മേളനവും പുന്നമൂട് സെന്റ് ഗ്രീഗോറിയോസ് പള്ളിയിൽ വെച്ച്  നടത്തപ്പെട്ടു. എം.ജി.ഓ.സി.എസ്.എം കേന്ദ്ര ജനറൽ സെക്രട്ടറി ഫാ.ഫിലൻ പി.മാത്യു വി.കുർബ്ബാനയ്ക്കും ധൂപപ്രാർത്ഥനയ്ക്കും മുഖ്യ കാർമ്മികത്വം വഹിച്ചു. ഫാ.ഫിലൻ പി.മാത്യുവിന്റെ അദ്ധ്യക്ഷതയിൽ വഹിച്ച യോഗം  എം.ജി.ഓ.സി.എസ്.എം സീനിയർ വൈ. പ്രസിഡന്റ് ഡോ. വർഗീസ് പേരയിൽ ഉദ്ഘാടനം ചെയ്തു. അശരണർക്കു വേണ്ടി മനസും ശരീരവും ആരോഗ്യവും സമർപിച്ച പിതാവായിരുന്നു മാർ തേയോഫിലോസ് എന്ന് ഡോ. വർഗീസ് പേരയിൽ അനുസ്മരണ പ്രഭാഷണത്തിൽ പറയുകയുണ്ടായി. ഡോ.സഖറിയ മാർ തേയോഫിലോസ് ക്യാൻസർ കെയർ പ്രൊജക്ടിന്റെ ആദ്യ ഗഡു എം.ജി.ഓ.സി.എസ്.എം സ്റ്റുഡൻറ് വൈ. പ്രസിഡൻറ്  ലാബി പീടികത്തറയിൽ,  കോളേജ്തല പ്രതിനിധി ക്രിസ്റ്റോ നൈനാൻ എന്നിവർ മെത്രാസന ട്രഷററാർ ജോമിത് തോമസ് മാത്യുവിന് നൽകി ഉദ്ഘാടനം ചെയ്തു.സഭാ മാനേജിംഗ് കമ്മറ്റിയംഗം ഉമ്മൻ ജോൺ അനുസ്മരണ പ്രസംഗം നടത്തി. ഇടവക വികാരി ഫാ.ജോസഫ് സാമുവേൽ സ്വാഗതം ആശംസിച്ചു. മെത്രാസന ജനറൽ സെക്രട്ടറി നിഖിത് കെ.സഖറിയ ,ഇടവക ട്രസ്റ്റി ഉമ്മൻ കൊച്ചുമ്മൻ, ഇടവക സെക്രട്ടറി ചാക്കോ വർഗീസ്,  എലിസബത്ത്, അൻസു, അമൽ, കിരൺ, അശ്വിൻ , മിറിൻ എന്നിവർ പ്രസംഗിച്ചു.തുടർന്ന് നേർച്ചവിളമ്പും നടത്തപ്പെട്ടു.